ര​ഞ്ജിട്രോഫി ക്വാ​ർ​ട്ട​ർ: കേ​ര​ളം-ഗുജറാത്ത് പോരാട്ടം ഇന്നുമുതൽ

11:26 PM Jan 14, 2019 | Deepika.com
ക​​​ൽ​​​പ്പ​​​റ്റ: ര​​​ഞ്ജി ട്രോ​​​ഫി ക്രി​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​ന​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ളം-​​ഗു​​​ജ​​​റാ​​​ത്ത് മ​​ത്സ​​രം ഇ​​ന്നു തു​​ട​​ങ്ങും. കേ​​​ര​​​ളം ആ​​​ദ്യ​​​മാ​​​യി ര​​​ഞ്ജി ട്രോ​​​ഫി നോ​​​ക്കൗ​​​ട്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് വേ​​​ദി​​​യാ​​​വു​​​മ്പോ​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ര​​​ഞ്ജി ട്രോ​​​ഫി കി​​​രീ​​​ടം നേ​​​ടാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യും അ​​​ക​​​ലെ​​​യ​​​ല്ല. കൃ​​​ഷ്ണ​​​ഗി​​​രി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​രു ടീ​​​മു​​​ക​​​ളും ഇ​​​ന്ന​​​ലെ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി.

പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​നെ​​​തി​​​രെ സ്വ​​​പ്നവി​​​ജ​​​യം നേ​​​ടി​​​യ​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​വു​​​മാ​​​യാ​​​ണ് സ്വ​​​ന്തം നാ​​​ട്ടി​​​ൽ കേ​​​ര​​​ളം ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം​​​ത​​​വ​​​ണ​​​യും ര​​​ഞ്ജി ട്രോ​​​ഫി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​വ​​​സാ​​​ന എ​​​ട്ടി​​​ലെ​​​ത്തി​​​യ കേ​​​ര​​​ളം, ആ​​​ഭ്യ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ലെ അ​​​തി​​​കാ​​​യ​​​രാ​​​യ ഗു​​​ജ​​​റാ​​​ത്തി​​​നോ​​​ട് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത് നി​​​റ​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണ്.

ഒത്തിണക്കത്തോടെ കേരളം

താ​​​ര​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച ഫോം ​​​നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് സെ​​​മി​​​ഫൈ​​​ന​​​ൽ സ്വ​​​പ്ന​​​ങ്ങ​​​ൾ സ​​​ഫ​​​ല​​​മാ​​​വു​​​മെ​​​ന്ന് കോ​​​ച്ച് ഡേ​​​വ് വാ​​​ട്ട്മോ​​​റും ക്യാ​​​പ്റ്റ​​​ൻ സ​​​ച്ചി​​​ൻ ബേ​​​ബി​​​യും ക​​​രു​​​തു​​​ന്നു. മി​​​ക​​​ച്ച ഒ​​​ത്തി​​​ണ​​​ക്കം കാ​​​ട്ടു​​​ന്ന ടീ​​​മി​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​ത്സ​​​ര പ​​​രി​​​ച​​​യ​​​മു​​​ള്ള സ​​​ഞ്ജു വി. ​​​സാം​​​സ​​​ണ്‍, ബേ​​​സി​​​ൽ ത​​​മ്പി, സ​​​ച്ചി​​​ൻ ബേ​​​ബി, അ​​​തി​​​ഥി താ​​​ര​​​മാ​​​യ ജ​​​ല​​​ജ് സ​​​ക്സേ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത മി​​​ക​​​വ് കൂ​​​ടി​​​യാ​​​വു​​​ന്ന​​​തോ​​​ടെ കൃ​​​ഷ്ണ​​​ഗി​​​രി​​​യി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കുകൂ​​​ട്ട​​​ൽ.

പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടി​​​​ൽ 479 റ​​​ണ്‍​സ് നേ​​​ടി​​​യ അ​​​തി​​​ഥി താ​​​രം ജ​​​ല​​​ജ് സ​​​ക്സേ​​​ന​​​യും 455 റ​​​ണ്‍​സ് നേ​​​ടി​​​യ ക്യാ​​​പ്റ്റ​​​ൻ സ​​​ച്ചി​​​ൻ ബേ​​​ബി​​​യു​​​മാ​​​ണ് കേ​​​ര​​​ള ബാ​​​റ്റിം​​​ഗി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്. ബൗ​​​ളിം​​​ഗി​​​ൽ ഇ​​​തി​​​ന​​​കം 31 വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ​​​ക്കൊ​​​പ്പം 28 വി​​​ക്ക​​​റ്റു​​​മാ​​​യി ജ​​​ല​​​ജ് സ​​​ക്സേ​​​ന​​​യും 25 വി​​​ക്ക​​​റ്റു​​​മാ​​​യി ബേ​​​സി​​​ൽ ത​​​മ്പി​​​യും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​ച്ച​​​ത്.

പരിചയസന്പത്ത് ഗുജറാത്തിന്‍റെ കരുത്ത്

ഇന്ത്യൻ സീനിയർ ടീമിൽ ക​​​ളി​​​ച്ച പാ​​​ർ​​​ഥി​​​വ് പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന ഗു​​​ജ​​​റാ​​​ത്ത് ശ​​​ക്ത​​​മാ​​​ണ്. ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ളാ​​​യ അ​​​ക്ഷ​​​ർ പ​​​ട്ടേ​​​ൽ, പീ​​​യൂ​​​ഷ് ചൗ​​​ള എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം പ്രി​​​യ​​​ങ്ക് പ​​​ഞ്ചാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള താ​​​ര​​​ങ്ങ​​​ളും ചേ​​​രു​​​ന്ന​​​തോ​​​ടെ ജ​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​തൊ​​​ന്നും കോ​​​ച്ചാ​​​യ കോ​​​ട്ട് ഹി​​​തേ​​​ഷ് മ​​​ജും​​​ദാ​​​റും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​വും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നേ​​​ര​​​ത്തേ ക​​​ളി​​​ച്ചു​​​ള്ള പ​​​രി​​​ച​​​യ​​​വും കാ​​​ണി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​വു​​​മെ​​​ങ്കി​​​ലും ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ത​​​ന്നെ​​​യാ​​​ണ് മു​​​ന്നി​​​ൽ.