റാഞ്ചി: തലയ്ക്ക് പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവിനെ ജാർഖണ്ഡിൽ ഏറ്റുമുട്ടലിൽ വധിച്ചു. താല ദാ എന്നറിയപ്പെടുന്ന ഷാദേവ് റായിയെ ആണു സശസ്ത്ര സീമാ ബലും(എസ്എസ്ബി) ജാർഖണ്ഡ് പോലീസും ചേർന്നു നടത്തിയ ഏറ്റുമുട്ടലിൽ വധിച്ചത്. ദുംക ജില്ലയിലെ ശികാരിപാറ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.2013ൽ പകുർ ജില്ലാ പോലീസ് സൂപ്രണ്ട് അമർജീത് ബലിഹറിനെ കൊലപ്പെടുത്തിയതിൽ മുഖ്യ പങ്കു വഹിച്ചയാളാണു ഷാദേവ്.
മാവോയിസ്റ്റുകൾക്കെതിരേ കടുത്ത നടപടികളെടുത്തിരുന്നയാളായിരുന്നു എസ്പി അമർജീത്. ഇദ്ദേഹത്തെക്കൂടാതെ അഞ്ചു പോലീസുകാരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഷാദേവിനെതിരേ അന്പതോളം കേസുകളുണ്ട്. രണ്ടു റൈഫിളുകളും വെടിക്കോപ്പുകളും ഏറ്റുമുട്ടൽ പ്രദേശത്തുനിന്നു പോലീസ് പിടിച്ചെടുത്തു.