ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മൂന്നുവയസുകാരി മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അസിഫാബാദ് ജില്ലയിലെ ചിന്താലമാനെപ്പള്ളിയിലാണു സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു.