രാമേശ്വരം: 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തു. നെടുന്തീവിൽ മത്സ്യബന്ധനം നടത്തവേ ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടുകയായിരുന്നു. പുതുക്കോട്ട, ജഗതാപട്ടണം സ്വദേശികളാണിവർ.