ഷാർജ: യുഎഇ സന്ദർശനം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ-ക്വാസിമിയുമായി കൂടിക്കാഴ്ച നടത്തി.
രണ്ടു ദിവസം യുഎഇ സന്ദർശനം നടത്തിയ രാഹുൽ ദുബായ്, അബുദാബി ഭരണതലവൻമാരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്ത്യയിലേക്കു തിരിക്കുന്നതിനു മുന്‍പാണു രാഹുൽ ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ-ക്വാസിമിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാത്തരം പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്തെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു-കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാ മുഹമ്മദ് ബിൻ റഷീദ് അൽ മഖ്തൂമുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ പ്രവാസി ഇന്ത്യൻ തൊഴിലാളികളുമായും വ്യവസായികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.