വാഷിംഗ്ടൺ ഡിസി: ജിംയോംഗ് കിം രാജിവച്ച ഒഴിവിൽ ലോകബാങ്ക് അധ്യക്ഷ പദവിയിലേക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാങ്ക, മുൻ യുഎൻ സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുള്ളതായി റിപ്പോർട്ട്.
അന്തർദേശീയ വികസനത്തിനായുള്ള യുഎസ് ഏജൻസിയുടെ സെക്രട്ടറി മാർക്ക് ഗ്രീൻ, ട്രഷറി ഉദ്യോഗസ്ഥൻ ഡേവിഡ് മൽപാസ് തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.2011ൽ ബറാക് ഒബാമയാണ് കിമ്മിനെ നിയമിച്ചത്.2016ൽ ഒരുവട്ടംകൂടി കിമ്മിന് അധ്യക്ഷപദവി ലഭിച്ചു. കഴിഞ്ഞയാഴ്ച കിം അപ്രതീക്ഷിതമായി രാജിപ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡന്റ് ട്രംപിനാണ് കിമ്മിന്റെ പിൻഗാമിയെ പ്രഖ്യാപിക്കാനുള്ള അവകാശം.