മെൽബണ്‍: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിന്റെ ഓണററി ഫെലോഷിപ്പ് മലയാളി വൈദികന്. ഓസ്ട്രേലിയയിലെ മെൽബണ്‍ അതിരൂപതയിലെ സ്പ്രിംഗ്വെയിൽ സെന്റ് ജോസഫ്സ് ഇടവക സഹവികാരിയും പാലാ പൂഞ്ഞാർ സ്വദേശിയുമായ ഫാ. ജോണ്‍ വയലിൽകരോട്ട് ഒഎഫ്എം കണ്വെൻച്വലിനാണ് ഫെലോഷിപ്പ് ലഭിച്ചത്.
സൈക്കോളജി ഓഫ് റിലീജിയൻ ആൻഡ് മരിയൻ സ്പിരിച്ച്വാലിറ്റി, ഹൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ എൻഹാൻസ്മെന്റ് ആൻഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് അമേരിക്കയിലെ ഫ്ളോറിഡ മുഖ്യ ആസ്ഥാനവും ബ്രിട്ടണ്, ഓസ്ട്രേലിയ, ഇന്ത്യ, അയർലൻഡ്, കാനഡ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ ശാഖകളുമുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിൻ ഫാ. ജോണിന് ഫെലോഷിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞമാസം ഹൈദരാബാദിൽനടന്ന ഇൻസ്റ്റിട്യൂട്ടിന്റെ ആറാമത് കോണ്വൊക്കേഷൻ ചടങ്ങിലാണ് ഇന്ത്യയിൽനിന്നും വിദേശങ്ങളിൽനിന്നും മനുഷ്യവിഭവ ശാക്തീകരണ വിഷയങ്ങളിൽ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികൾക്കൊപ്പം ഫെല്ലോഷിപ്പ് സമ്മാനിച്ചത്. എൻഹാൻസിംഗ് ഹൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ ആൻഡ് പ്രൊഡക്ടിവിറ്റി എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും നടന്നു.
ഓസ്ട്രേലിയയിൽ ഇടവക പ്രവർത്തനങ്ങളോടൊപ്പം മരിയൻ ആധ്യാത്മികതയിൽ ഗവേഷണവും നടത്തുന്ന ഫാ. ജോണ്‍ പൂഞ്ഞാർ വയലിൽകരോട്ട് പരേതരായ ചാക്കോ- അന്നമ്മ ദന്പതികളുടെ പുത്രനാണ്.