ബെയ്ജിംഗ്: ചന്ദ്രന്റെ ഇരുണ്ടവശത്ത് ഗവേഷണം ആരംഭിച്ച ചൈനയുടെ ചാംഗ്ഇ-4 പേടകം ചന്ദ്രന്റെ താപനിലയെക്കുറിച്ച് വിശദമായ പഠനം നടത്തും. ചന്ദ്രനിലെ രാത്രിയിലെയും പകലിലെയും താപനിലയ്ക്കു വലിയ അന്തരമുണ്ട്. പകൽ 127 ഡിഗ്രി സെൽഷ്യസ് വരെ ഉയരമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. രാത്രി മൈനസ് 183 ഡിഗ്രി വരെ താഴാം.
താപനിലയെക്കുറിച്ചുള്ള പഠനം ചന്ദ്രന്റെ മണ്ണിന്റെ ഘടന വിശദമായി മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ഭൂമിയിൽനിന്നു കാണാൻ പറ്റാത്ത ചന്ദ്രന്റെ വശത്ത് പര്യവേക്ഷണ പേടകം ഇറങ്ങുന്നത് ഇതാദ്യമാണ്. ജനുവരി മൂന്നിനാണ് ചാംഗ്ഇ-4 ഇവിടെ ഇറങ്ങിയത്. ചൈനയുടെ ബഹിരാകാശ നേട്ടങ്ങളിലെ പൊൻതൂവലാണിത്.