ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കു ജയം. വാശിയേറിയ പോരാട്ടത്തില്‍ ചെല്‍സി 2-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. 22 കളിയില്‍ 47 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്താണ്. ഇതോടെ അഞ്ചാമതുള്ള ആഴ്സണലുമായി ചെല്‍സിക്ക് ആറു പോയിന്റ് ലീഡായി. പെഡ്രോ, വില്യന് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.
ഒമ്പതാം മിനിറ്റില്‍ പെഡ്രോയിലൂടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജ് ക്ലബ് മുന്നിലെത്തി. ഗോള്‍ നേടിയതോടെ ചെല്‍സി പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ 40-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് ഹെഡ് ചെയ്തു വലയിലാക്കി സിയാറന്‍ ക്ലാര്‍ക്ക് ന്യൂകാസിലിനു സമനില നല്കി. 56-ാം മിനിറ്റില്‍ വില്യന്റെ തകര്‍പ്പന്‍ ഗോളില്‍ ചെല്‍സി ലീഡ് തിരിച്ചുപിടിച്ചു.
ചെൽസി ജയിച്ചു
12:46 AM Jan 14, 2019 | Deepika.com