അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍, സൗദി, അറേബ്യ, ജപ്പാന് ടീമുകള്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ സൗദി 2-0ന് ലെബനനെ പരാജപ്പെടുത്തി. ഫഹദ് അല്‍ മുവാലദ് (12’), അല്‍-മൊഗഹ് വി (67’) എന്നിവരാണ് ഗോള്‍ നേടിയത്.
അല്‍മോസ് അലിയുടെ ഹാട്രിക് മികവില്‍ ഖത്തര്‍ മറുപടിയില്ലാത്ത ആറു ഗോളിന് ഉത്തര കൊറിയയെ തോല്‍പ്പിച്ചു. 9, 11, 55, 60 മിനിറ്റുകളിലായിരുന്നു അലിയുടെ ഗോളുകള്‍. ബൗലെം ഖൗഖി (43’), അബ്ദല്കരിം ഹസന് (68’) എന്നിവരാണ് മറ്റ് ഗോള്‍ നേട്ടക്കാര്‍. ഗ്രൂപ്പ് എഫില്‍ രണ്ടാം ജയത്തോടെ ജപ്പാന് പ്രീക്വാര്‍ട്ടറിലെത്തി. 28-ാം മിനിറ്റില്‍ ജെന്‍കി ഹാരാഗുച്ചി നേടിയ പെനല്‍റ്റിയിലാണ് ജപ്പാന്റെ ജയം.
എഎഫ്സി ഏഷ്യന്‍ കപ്പ്: ഖത്തര്‍, സൗദി, ജപ്പാന് പ്രീക്വാര്‍ട്ടറില്‍
12:46 AM Jan 14, 2019 | Deepika.com