യുവന്റസിനു ജയം
12:46 AM Jan 14, 2019 | Deepika.com
റോം: കോപ്പ ഇറ്റാലിയയില്‍ അനായാസ ജയത്തോടെ യുവന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിന് ബൊളോനിയയെ തോല്പിച്ചു. ഫെഡെറികോ ബെര്‍ണാര്‍ഡെഷി (9’), മോയിസ് കീന്‍ (49’) എന്നിവരാണ് ഗോള്‍ നേടിയത്. ടീമിലെ സ്ഥിരാംഗങ്ങളൊന്നുമില്ലാതെയാണ് യുവന്റസിനെ മാസിമില്യാനോ അല്ലെഗ്രി ഇറക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ പകരക്കാരനായാണ് ഇറങ്ങിയത്.