വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനു നല്കിയ നാറ്റോയിതര സഖ്യകക്ഷിയെന്ന പദവി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം. ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗം ആൻഡി ബ്രിഗ്സ് ആണ് അവതരിപ്പിച്ചത്. വേണ്ട നടപടികൾക്കായി സഭയുടെ വിദേശകാര്യ സമിതിക്കു കൈമാറി.
തീവ്രവാദ സംഘടനകൾക്കെതിരേ മതിയായ നടപടി എടുക്കാത്തതിനാൽ പാക്കിസ്ഥാനുള്ള സാന്പത്തികസഹായം നിർത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ് മുന്പു പ്രഖ്യാപിച്ചിരുന്നു. ഹാഖാനി ശൃംഖല അടക്കമുള്ള തീവ്രവാദ സംഘടനകൾക്കെതിരേ മതിയായ നടപടി എടുത്താൽ മാത്രം പദവി പുനഃസ്ഥാപിച്ചാൽ മതിയെന്നു പ്രമേയത്തിൽ പറയുന്നു.