ഡമാസ്കസ്: ഇസ്രേലി യുദ്ധവിമാനങ്ങൾ ഡമാസ്കസിൽ മിസൈൽ ആക്രമണം നടത്തിയെന്നു സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം മിസൈലുകളും സിറിയൻ സേന വെടിവച്ചിട്ടു. ഡമാസ്കസ് വിമാനത്താവളത്തിലെ ഗോഡൗണുകളിലൊന്നിൽ മിസൈൽ പതിച്ചു.
ഇറാന്റെയും ഹിസ്ബുള്ളയുടെയും സൈനികസാന്നിധ്യമുള്ള മേഖലകളിലായിരുന്നു ഇസ്രേലി ആക്രമണമെന്ന് സിറിയൻ ഒബ്സർവേറ്ററി എന്ന സംഘടന അറിയിച്ചു. ഈ മേഖലകളിൽ മുന്പും ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്.