ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയിലേക്കു പറഞ്ഞയച്ച ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവരുമായുള്ള ബന്ധം വിടാന്‍ ബ്രാന്‍ഡുകളും കമ്പനികളും നടപടിക്ക് ഒരുങ്ങുന്നു.
പുരുഷ ഷേവിംഗ് റേസര്‍ ഗില്ലറ്റ് മാക്3 സ്റ്റാര്‍ട്ടിന്റെ പരസ്യത്തിലുള്ളത് ഹര്‍ദിക് പാണ്ഡ്യയാണ്. വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി കമ്പനി ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. പാണ്ഡ്യയുടെ പരാമര്‍ശം ഗില്ലറ്റിന്റെ മൂല്യങ്ങള്‍ പ്രതിഫലിക്കുന്നതല്ലെന്നും അദ്ദേഹവുമായുള്ള ബന്ധം ഒഴിവാക്കുകയാണെന്നും കമ്പനിയു വക്താവ് അറിയിച്ചു. പ്യൂമയുടെയും ബംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്നസ് സ്റ്റാര്‍ട്ടപ് ക്യുവര്ഫിറ്റിന്റെയും ബ്രാന്‍ഡ് അംബാസഡറാണ് രാഹുല്‍. ഇവരും രാഹുലിനെ ഒഴിവാക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
കന്പനികൾ പിന്മാറുന്നു
12:40 AM Jan 13, 2019 | Deepika.com