സിഡ്നി: ഓസ്ട്രേലിയന്‍ കൗമാര ടെന്നീസ് താരം അലക്സ് ഡി മിനോറിന് സിഡ്നി ഇന്റര്‍നാഷണല്‍ കിരീടം. ഫൈനലില്‍ ഡി മിനോര്‍ 7-5, 7-6 (7-5)ന് ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ പരാജയപ്പെടുത്തിയാണ് ആദ്യ എടിപി കിരീടത്തില്‍ മുത്തമിട്ടത്. വെള്ളിയാഴ്ചത്തെ മഴമൂലം ഡി മിനോറിന്റെ ഗില്‍സ് സിമണ്സിനെതിരേയുള്ള സെമി ഫൈനല്‍ ഇന്നലെയാണ് നടന്നത്.
സെമി ഫൈനല്‍ കളിച്ച് വെറും ആറു മണിക്കൂറിന്റെ ഇടവേളയ്ക്കുശേഷമാണ് പത്തൊമ്പതുകാരനായ ഓസ്ട്രേലിയന്‍ താരം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ക്ഷീണമില്ലാതെ കളിച്ച കൗമാരതാരം നേരിട്ടുള്ള സെറ്റില്‍ സെപ്പിയെ തകര്‍ത്ത് ആദ്യ എടിപി കിരീടം സ്വന്തമാക്കി. 2001ല്‍ ലെയ്ടണ്‍ ഹെവിറ്റിനുശേഷം സിഡ്നി ഇന്റര്‍നാഷണല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഡി മിനോര്‍.
അലക്സ് ഡി മിനോറിന് സിഡ്നി ഇന്റര്‍നാഷണല്‍
12:40 AM Jan 13, 2019 | Deepika.com