സിഡ്നി: സിഡ്നി ഇന്റര്‍നാഷണല്‍ ടെന്നീസ് കിരീടം നേടിക്കൊണ്ട് പെട്ര ക്വിറ്റോവ ഈ വര്‍ഷത്തെ ആദ്യ ഗ്രാന്സ്ലാമിനുള്ള തയാറെടുപ്പുകള്‍ മികച്ചതാക്കി. ഫൈനലില്‍ ഓസ്ട്രേലിയയുടെ ആഷ് ലി ബാര്‍ട്ടിയോട് പിന്നില്‍നിന്നശേഷം അവസാന രണ്ടു സെറ്റും നേടിക്കൊണ്ടാണ് ക്വിറ്റോവ കിരീടത്തില്‍ മുത്തമിട്ടത്. 1-6, 7-5, 7-6(7-3)നായിരുന്നു ചെക് റിപ്പബ്ലിക് താരത്തിന്റെ ജയം.
അടുത്ത വര്‍ഷം പുതിയ പതിപ്പില്‍
നാലു ഗ്രാന്സ്ലാം ഒഴികെ മറ്റേതു ടൂര്‍ണമെന്റിനെക്കാള്‍ കൂടുതല്‍ സമ്മാനത്തുക സിഡ്നി ഇന്റര്‍നാഷണലാണ് നല്‍കുന്നത്. 1885ല്‍ തുടങ്ങിയ 134 വര്‍ഷത്തെ ചരിത്രമുള്ള സിഡ്നി ഇന്റര്‍നാഷണലിന്റെ ഇപ്പോഴത്തെ ഫോര്‍മാറ്റ് ്ഈ വര്‍ഷത്തോടെ അവസാനിച്ചു. അടുത്ത വര്‍ഷം മുതല്‍ 24 രാജ്യങ്ങളില്‍നിന്നുള്ള ലോകത്തെ മികച്ച പുരുഷതാരങ്ങള്‍ അണിനിരക്കുന്ന എടിപി കപ്പെന്ന പേരില്‍ പുതിയ ടൂര്‍ണമെന്റ് ആരംഭിക്കും.
ക്വിറ്റോവയ്ക്ക് സിഡ്നി ഇന്റര്‍നാഷണല്‍
12:40 AM Jan 13, 2019 | Deepika.com