ഷില്ലോംഗ്: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേ മേഘാലയ മന്ത്രിസഭ പ്രമേയം പാസാക്കി. മന്ത്രിസഭയിൽ അംഗങ്ങളായ രണ്ടു ബിജെപി മന്ത്രിമാർ പ്രമേയത്തെ അനുകൂലിച്ചു.
മേഘാലയയിലെ ജനങ്ങൾക്കൊപ്പമാണു തങ്ങളെന്നും അതിനാലാണു പ്രമേയത്തെ പിന്തുണച്ചതെന്നും ആരോഗ്യമന്ത്രിബിജെപിക്കാരനായ എ.എൽ. ഹെക് പറഞ്ഞു. ഭരണമുന്നണിക്കു നേതൃത്വം നല്കുന്ന എൻപിപി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളെല്ലാം പൗരത്വ ബില്ലിനെ എതിർക്കുകയാണ്. പൗരത്വ ബില്ലിലൂടെ അനധികൃത കുടിയേറ്റക്കാർക്ക് വാതിൽ തുറന്നിരിക്കുകയാണെന്നു സ്പീക്കർ ഡോൺകുപാർ റോയി പറഞ്ഞു.