ന്യൂഡൽഹി: എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നൽകിയ ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ചു സുപ്രീംകോടതി. നിയമ സഭാസമ്മേളനത്തിൽ പങ്കെടുക്കാം എങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനോ ആനുകൂല്യങ്ങൾ പറ്റാനോ സാധിക്കില്ലെന്ന ഉത്തരവാണ് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചത്.
തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യനാക്കിയ രണ്ടാമത്തെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഷാജി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്നും ഇന്നലെ കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യനാക്കിയ രണ്ടാമത്തെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഷാജി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്നും ഇന്നലെ കോടതി വ്യക്തമാക്കി.