ന്യൂഡൽഹി: അടുത്ത വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷ രണ്ടു തലത്തിൽ- നിലവിലുള്ളത് അതേപടിയും ലളിതമായ അടിസ്ഥാന പരീക്ഷയും (മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്, ബേസിക് എന്നീ ലവലുകൾ) നടത്തുന്നു. എന്നാൽ പാഠപുസ്തകത്തിലോ, പാഠ്യരീതിയിലോ, ആഭ്യന്തര വിലയിരുത്തൽ സംവിധാനത്തിലോ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിപാടി കൂടി എട്ട്, ഒന്പത്, പത്ത് ക്ലാസുകളിൽ പുതുതായി കൊണ്ടുവരുമെന്നും സിബിഎസ്ഇ അറിയിച്ചു. വൈദഗ്ധ്യ (സ്കിൽ) വിഷയം ആയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരാൻ സിബിഎസ്ഇ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചത്.
കണക്കു പരീക്ഷകൾ ചില കുട്ടികൾക്ക് വലിയ സമ്മർദം ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് അടിസ്ഥാന കണക്കുകളുടെ ചോദ്യങ്ങളുമായി ലളിതമായ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് സിബിഎസ്ഇ പറഞ്ഞു. ഏതാനും കുട്ടികൾക്ക് ഏറ്റവും വിഷമം പിടിച്ച വിഷയമായതിനാലാണു കണക്കിനോട് താത്പര്യം കൂടുതലുള്ളവർ മാത്രം നിലവിലെ അതേ രീതിയിലുള്ള പരീക്ഷ എഴുതിയാൽ മതിയെന്നു നിശ്ചയിച്ചത്. 2020 അധ്യയന വർഷത്തിന്റെ അവസാനം മുതൽ നടപ്പാക്കുന്ന രണ്ടു തല കണക്കു പരീക്ഷകളിൽ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയും കഴിവും നോക്കി ഇഷ്ടമുള്ള പരീക്ഷ തെരഞ്ഞെടുക്കാം. അഫിലിയേറ്റ് ചെയ്ത സ്കൂളുകൾ പരീക്ഷാർഥികളുടെ പട്ടിക (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്) ബോർഡിന്റെ ഓണ്ലൈനിൽ നൽകുന്നതിനു മുന്പായി ഏതു തലത്തിലുള്ള പരീക്ഷയാണ് തെരഞ്ഞെടുക്കുന്നതെന്ന് അറിയിക്കാൻ വിദ്യാർഥികൾക്ക് സാവകാശം നൽകും.
കണക്കിന്റെ മുഴുവൻ പാഠഭാഗങ്ങളും എല്ലാ കുട്ടികളും ഇപ്പോഴത്തേതു പോലെ വർഷം മുഴുവൻ പഠിക്കേണ്ടതുണ്ട്. സിലബസ്, ക്ലാസ് റൂം പഠിപ്പിക്കൽ, ഇന്റേണൽ അസസ്മെന്റ് എന്നിവയിൽ മാറ്റമില്ല.
ഈ വർഷത്തെ സിബിഎസ്ഇ 10, 12 പരീക്ഷകൾ
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ മൂന്നു വരെ.
പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 21ന് തുടങ്ങി മാർച്ച് 29ന് അവസാനിക്കും.