ആണ്‍കുട്ടികളുടെ അണ്ടർ 17 വിഭാഗം 400 മീറ്ററില്‍ സി.ആര്. അബ്ദുള്‍ റസാഖ് (48.34 സെക്കന്‍ഡ്) സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍ 21ല്‍ 4-100 മീറ്ററില്‍ സി. അഭിനവ്, കെ. ബിജിത്, ടി.വി. അഖില്‍, പി.എസ്. സനീഷ് എന്നിവരുള്‍പ്പെടുന്ന ടീം സ്വര്‍ണം നേടി. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ തന്നെ 4-100 റിലേയില്‍ കെ.എം. സൂര്യജിത്, മുഹമ്മദ് ലാസന്‍, ടി.ജെ. ജോസഫ്, സി.ആര്. അബ്ദുള്‍ റസാഖ് ടീം സ്വര്‍ണം നേടി. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കെ.എം. നിഭ, അബിഗെല്‍ ആരോക്യനാഥന്, അപര്‍ണ റോയി, ആന്‍സി സോജന് ടീമിന് വെള്ളി ലഭിച്ചു. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗം 4-100 റിലേയില്‍ അലീന വര്‍ഗീസ്, വി.എസ്. ഭവിക, അനു ജോസഫ്, ആന്‍ റോസ് ടോമി ടീം വെള്ളി നേടി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ മൂന്നു മെഡലും കേരളത്തിനാണ്. എ.എസ്. സാന്ദ്ര സ്വര്‍ണവും ഗൗരി നന്ദന വെള്ളിയും പ്രിസ്കില ഡാനിയല്‍ വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ അണ്ടര്‍ 21 വിഭാഗം പോള്‍വോള്‍ട്ടില്‍ ദിവ്യ മോഹന്‍ (3.40 മീറ്റര്‍ ) വെള്ളിയും അര്‍ഷ ബാബു (3.30 മീറ്റര്‍) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തിലെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമി (14.55 സെക്കന്‍ഡ്) വെങ്കലം നേടി. 100 മീറ്ററില്‍ ആന്‍ റോസ് ടോമി (12.72 സെക്കന്‍ഡ്) വെങ്കലം നേടി.
ആണ്‍കുട്ടികളുടെ അണ്ടര്‍ 21 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫയിസ് (14.10 സെക്കന്) വെള്ളി നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോംഗ് ജംപില്‍ അനു മാത്യു (5.38 മീറ്റര്‍) വെങ്കലം നേടി.