ഓക്ലന്‍ഡ്: ന്യൂസിലന്‍ഡില്‍നിന്ന് ജയത്തോടെ മടങ്ങാമെന്ന ശ്രീലങ്കയുടെ മോഹങ്ങള്‍ തകര്‍ന്നു. ടെസ്റ്റിലെയും ഏകദിന പരമ്പരയിലെയും സമ്പൂര്‍ണ തോല്‍വിക്കുപിന്നാലെ ട്വന്റി20യിലും തോറ്റു. ന്യൂസിലന്‍ഡിനെതിരേയുള്ള ഏക ട്വന്റി20യില്‍ ശ്രീലങ്ക 35 റണ്‍സിനു തോറ്റു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 179 റണ്‍സ് എടുത്തു. ശ്രീലങ്കയുടെ പോരാട്ടം 16.5 ഓവറിൽ 144 റണ്‍സില്‍ അവസാനിച്ചു. ഡഗ് ബ്രെയ്സ് വെലാണ് മാന്‍ ഓഫ് ദ മാച്ച്.
കിവീസിന്റെ തുടക്കം മോശമായിരുന്നു. മുന്‍നിരയ തകര്‍ന്ന ആതിഥേയരെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡഗ് ബ്രെയ്സ്വെല്‍ (26 പന്തില്‍ 44), സ്കോട് കുഗിലിന് (15 പന്തില്‍ 35 നോട്ടൗട്ട്) എ്ന്നിവരാണ് മികച്ച സ്കോറിലെത്തിച്ചത്. ബ്രെയ്സ്വെല്‍ അഞ്ച് സിക്സും ഒരു ഫോറും കുഗിലിന് നാലു സിക്സും ഒരു ഫോറും പായിച്ചു. റോസ് ടെയ്ലര് 37 പന്തില്‍ 33 റണ്‍സ് നേടി.
ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വേഗത്തില്‍ സ്കോര്‍ ചെയ്യാനായെങ്കിലും തുടര്‍ച്ചയായ വിക്കറ്റ് വീഴ്ച ലങ്കയ്്ക്കു തിരിച്ചടിയായി. 24 പന്തില്‍ 43 റണ്‍സ് നേടിയ തിസാര പെരേരയാണ് ടോപ് സ്കോറര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസനും ഇഷ് സോധിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റി20യും തോറ്റ് ശ്രീലങ്ക
12:17 AM Jan 12, 2019 | Deepika.com