വാഷിംഗ്ടൺ ഡിസി: എച്ച്1-ബി വീസക്കാർക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. കഴിവു കൂടിയവർ യുഎസിൽ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറി യിച്ചു. ഇന്ത്യൻ പ്രഫഷണലുകൾക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്.
ഐടി അടക്കം കൂടുതൽ വൈദഗ്ധ്യം വേണ്ട മേഖലയിലാണ് എച്ച്1-ബി വീസ അനുവദിക്കുന്നത്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്കു തന്നെ നല്കണമെന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമായി വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.