ന്യൂഡൽഹി: മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ കാലാവധി ഈ മാസം 22ന് അവസാനിക്കും. ഓർഡിനൻസിനു പകരമുള്ള മുത്തലാക്ക് ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് ഓർഡിനൻസ്.