ന്യൂഡൽഹി: ചൈനാ, പാക് അതിർത്തിയിലെ സ്ഥിതിഗതികൾ സൈന്യം നന്നായി കൈകാര്യംചെയ്യുന്നുണ്ടെന്നു കരസേനമേധാവി ജനറൽ ബിപിൻ റാവത്. ജമ്മു-കാഷ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുകയാണെന്നും കരസേനാതലവൻ പറഞ്ഞു. ജമ്മുകാഷ്മീരിൽ സമാധാനത്തിനു കളമൊരുക്കുകയെന്നതാണു സൈന്യത്തിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.