ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖര റാവു ഈ മാസം 19ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന റാലിയിൽ പങ്കെടുക്കില്ല.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി റാലിയിൽ പങ്കെടുക്കുന്നതിനാലാണ് റാവു വിട്ടുനിൽക്കുന്നതെന്നു ടിആർഎസ് എംപി ബി. വിനോദ് കുമാർ പറഞ്ഞു. കോൺഗ്രസ് ഇതര, ബിജെപി ഇതര പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയ്ക്കായി ശ്രമങ്ങൾ നടത്തുന്ന നേതാവാണു ചന്ദ്രശേഖർ റാവു.
ഡിസംബർ 24നു മമതയെ സന്ദർശിച്ച റാവു സഖ്യ സാധ്യതകൾ ആരാഞ്ഞു ചർച്ച നടത്തിയിരുന്നു. തെലുങ്കാനയിൽ ടിആർഎസിന്റെ മുഖ്യ എതിരാളി കോൺഗ്രസാണ്.