ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രസ്താവന നടത്തിയതിന് ആസാമിലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ ഹിരേൻ ഗൊഹെയ്ൻ, വിവരാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയി, മുതിർന്ന മാധ്യമപ്രവർത്തകൻ മൻജിത് മഹന്ത എന്നിവർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. ലതാസിൽ പോലീസ് സ്റ്റേഷനിലാണു കേസെടുത്തിരിക്കുന്നതെന്നു ഗോഹട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
ബില്ലിനെതിരേ പ്രതിഷേധിച്ച നാഗരിക് സമാജ് എന്ന സംഘടനയിലെ അംഗങ്ങളാണ് മൂവരും. തനിക്കെതിരേ എന്തു മാനദണ്ഡത്തിലാണു കേസെടുത്തിരിക്കുന്നതെന്ന് അറിയില്ലെന്ന് ഹിരേൻ ഗൊഹെയ്ൻ പറഞ്ഞു.
ബില്ലിനെതിരേ പ്രതിഷേധിച്ച നാഗരിക് സമാജ് എന്ന സംഘടനയിലെ അംഗങ്ങളാണ് മൂവരും. തനിക്കെതിരേ എന്തു മാനദണ്ഡത്തിലാണു കേസെടുത്തിരിക്കുന്നതെന്ന് അറിയില്ലെന്ന് ഹിരേൻ ഗൊഹെയ്ൻ പറഞ്ഞു.