വാഷിംഗ്ടൺ ഡിസി: ട്രഷറി സ്തംഭനം ഒഴിവാക്കുന്നതിനുവേണ്ടി പ്രതിപക്ഷ ഡെമോക്രാറ്റ് നേതാക്കളുമായി വൈറ്റ്ഹൗസിൽ നടത്തിയ ചർച്ചയിൽനിന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച വാക്കൗട്ടു നടത്തി. മെക്സിക്കൻ അതിർത്തിയിൽ മതിലോ സ്റ്റീൽ വേലിയോ കെട്ടുന്നതിനു പണം അനുവദിക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ തയാറാവാത്തതാണ് ഭാഗിക ഭരണസ്തംഭനത്തിന് ഇടയാക്കിയത്.
ചർച്ചയിൽ അയവില്ലാത്ത സമീപനം ഡെമോക്രാറ്റുകൾ സ്വീകരിച്ചതിനെത്തുടർന്നാണു ട്രംപ് വാക്കൗട്ടു നടത്തിയത്.ചർച്ച വെറും സമയം പാഴാക്കലായിരുന്നുവെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു.
ട്രഷറി സ്തംഭനം മൂലം ആനുകൂല്യങ്ങൾ മുടങ്ങിയ ആയിരക്കണക്കിനു ഫെഡറൽ ജീവനക്കാരുടെ കാര്യം അവഗണിച്ച് മതിൽനിർമാണത്തിൽ നിർബന്ധം പിടിക്കുകയാണു ട്രംപെന്നു സ്പീക്കർ നാൻസി പെലോസി കുറ്റപ്പെടുത്തി.
ഇതിനിടെ ഫണ്ടു ലഭ്യമാക്കിയില്ലെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്നു ട്രംപ് സൂചിപ്പിച്ചു. ട്രംപ് ഇന്നലെ മെക്സിക്കൻ അതിർത്തി സന്ദർശിക്കാൻ പോയി.