വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കുമെന്നു കലിഫോർണിയയിൽനിന്നുള്ള ഇന്ത്യൻ വംശജയായ സെനറ്റർ കമലാ ഹാരീസ്.
2020ൽ ട്രംപിനെ നേരിടാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനു ഹാരീസ് ശ്രമിക്കുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. മത്സരിക്കണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാവുമെന്ന് അവർ സിഎൻഎന്നിനോടു പറഞ്ഞു.
ദ ട്രൂത്ത്സ് വി ഹോൾഡ്- ആൻ അമേരിക്കൻ ജേണി, ബാലസാഹിത്യകൃതിയായ സൂപ്പർഹീറോസ് എവരിവെയർ എന്നീ കമലാ ഹാരീസ് പുസ്തകങ്ങൾ ഇന്നലെ പ്രകാശനം ചെയ്തു.