അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിൽ രണ്ടാം ജയത്തോടെ ജോർദാൻ നോക്കൗട്ടിൽ കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ സിറിയയെ 0-2നു കീഴടക്കിയാണ് ജോർദാൻ നോക്കൗട്ട് ഉറപ്പിച്ചത്. മൂസ അൽ താമാരി (26-ാം മിനിറ്റ്), താരെഖ് ഖത്താബ് (43-ാം മിനിറ്റ്) എന്നിവരുടെ വകയായിരുന്നു ജോർദാന്റെ ഗോളുകൾ.
ഗ്രൂപ്പ് എയിൽ തായ്ലൻഡ് 1-0ന് ബെഹറിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട തായ്ലൻഡ് ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. 58-ാം മിനിറ്റിൽ സോങ് ക്രാസിനാണ് തായ്ലൻഡിനായി ഗോൾ നേടിയത്.
ഗ്രൂപ്പ് ഇയിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ഖത്തർ 2-0ന് ലെബനനെ കീഴടക്കി. ബാസം അൽ റാവി (65-ാം മിനിറ്റ്), അൽമോസ് അലി (79-ാം മിനിറ്റ്) എന്നിവരായിരുന്നു ഖത്തറിനായി ലക്ഷ്യംനേടിയത്. ഗ്രൂപ്പിൽ സൗദിക്കും ഖത്തറിനും മൂന്ന് പോയിന്റ് വീതമായി.
ജോർദാൻ നോക്കൗട്ടിൽ
11:09 PM Jan 10, 2019 | Deepika.com