മുംബൈ: അടുത്ത മാസം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം രണ്ട് ട്വന്റി-20ക്കും അഞ്ച് ഏകദിനങ്ങൾക്കുമായി ഇന്ത്യയിലെത്തും. ഓസീസിന്റെ ഇന്ത്യൻ പര്യടന മത്സര ക്രമം ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. ഏകദിനങ്ങൾ രാത്രിയും പകലുമായാണ് നടക്കുക. ട്വന്റി-20 രാത്രി ഏഴിന് ആരംഭിക്കും.
ഫെബ്രുവരി 24നാണ് പരന്പരയിലെ ആദ്യ മത്സരമയ ഒന്നാം ട്വന്റി-20. 27ന് രണ്ടാം ട്വന്റി-20 നടക്കും. മാർച്ച് രണ്ടിനാണ് ഏകദിന പരന്പരയിലെ ആദ്യ മത്സരം. നിലവിൽ ഓസ്ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യ, ന്യൂസിലൻഡിൽ അവർക്കെതിരേ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യും കളിക്കും. ജനുവരി 23നാണ് ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനം. ഫെബ്രുവരി 10നാണ് പരന്പരയിലെ അവസാന മത്സരമായ മൂന്നാം ട്വന്റി-20.
അടുത്ത മാസം ഓസീസ് ഇന്ത്യയിൽ
11:04 PM Jan 10, 2019 | Deepika.com