+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യസഭാ സമ്മേളനം നീട്ടി; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു സ​മ​വായ​യത്തി​ലെ​ത്താ​തെ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു രാ​ജ്യ​സ​ഭാ സ​മ്മേ​ള​നം നീ​ട്ടി​യതി​നെ​തി​രേ പ്ര​തി​പ​ക്ഷം. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​
രാജ്യസഭാ സമ്മേളനം നീട്ടി; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂ​ഡ​ൽ​ഹി: അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു സ​മ​വായ​യത്തി​ലെ​ത്താ​തെ ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നു രാ​ജ്യ​സ​ഭാ സ​മ്മേ​ള​നം നീ​ട്ടി​യതി​നെ​തി​രേ പ്ര​തി​പ​ക്ഷം. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, അ​ണ്ണാ ഡി​എം​കെ അം​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ക്ര​മ​പ്ര​ശ്നം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ ചൊ​വ്വാ​ഴ്ച പി​രി​യു​ന്പോ​ൾ വി​വ​രം കൃ​ത്യ​മാ​യി അ​റി​യി​ക്കാ​തി​രു​ന്ന​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വീ​ഴ്ച​യോ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ​റ്റി​യ വീ​ഴ്ച​യോ ആ​യി​രി​ക്കു​മെ​ന്നാ​ണ് രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വ​ൻ​ശ് പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​രി​ൽ നി​ന്ന് അ​ഭ്യ​ർ​ഥ​ന ല​ഭി​ച്ച​ശേ​ഷം ചേ​ർ​ന്ന രാ​ജ്യ​സ​ഭാ ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യി​ൽ സ​മ്മേ​ള​നം ഒ​രു ദി​വ​സംകൂ​ടി നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യം ഉ​ണ്ടാ​യി​രു​ന്നു. യോ​ഗം ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച സ​ഭ പി​രി​യു​ന്പോൾ താ​ൻ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​തി​രു​ന്ന​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഉ​പാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. സ​ഭ ഇ​ന്ന​ലെ ചേ​ർ​ന്ന ഉ​ട​ൻ തൃ​ണ​മൂ​ൽ അം​ഗം സു​കേ​ന്ദു ശേ​ഖ​ർ റോ​യ് ആ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.