ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 13ന് അവസാനിക്കും. പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇതു സംബന്ധിച്ച തീരുമാനമെടുത്തു.
മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനമാണിത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനാൽ സമ്മേളനം ഏറെ ശ്രദ്ധേയമായിരിക്കും. മൂന്നു സംസ്ഥാനങ്ങളിൽ ഏറ്റു വാങ്ങിയ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാല ബജറ്റിൽ കൂടുതൽ ജനപ്രിയ പദ്ധതികൾ ഉൾക്കൊള്ളിച്ചേക്കും.