ബെയ്ജിംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ചൈനയിലെ സന്ദർശനത്തിനു ശേഷം മടങ്ങി. രഹസ്യാത്മകത നിറഞ്ഞുനിന്ന സന്ദർശനത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാൻ ചൈന തയാറായിട്ടില്ല. കിം എത്തി എന്നു സ്ഥിരീകരിക്കാൻ മാത്രമാണ് അവർ തയാറായത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് സന്ദർശനമെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ ഒന്നിലധികം തവണ കണ്ട കിം, ബെയ്ജിംഗിലെ ഒരു ഫാക്ടറി സന്ദർശിച്ചശേഷമാണു മടങ്ങിയത്.
കിം തന്റെ ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബെയ്ജിംഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അന്ന് കിമ്മിന്റെ ജന്മദിനമാണെന്നും പറയപ്പെടുന്നു. കിമ്മും ചിൻപിംഗും ഇരുവരുടെയും ഭാര്യമാരും ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളിൽ ഭക്ഷണം കഴിച്ചു.
കിം ഇന്നലെ ഒരു മരുന്നുനിർമാണ കന്പനി സന്ദർശിച്ചു. മടങ്ങിയെത്തി ബെയ്ജിംഗ് ഹോട്ടലിൽ ചിൻപിംഗുമായി ഉച്ചഭക്ഷണം കഴിച്ചു. തുടർന്നു മടങ്ങുകയായിരുന്നു. കിമ്മിന്റെ നാലാമത്തെ ചൈനാ സന്ദർശനമായിരുന്നിത്. ട്രംപുമായുള്ള ചർച്ചയിൽ കിമ്മിന് ചിൻപിംഗിന്റെ സഹായം വേണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.