ഭാവ്നഗര്‍: 69-ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബോളില്‍ കേരള പുരുഷന്മാര് പ്രീക്വാര്‍ട്ടറില്‍.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളം 72-46ന് ചണ്ഡിഗഡിനെ പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. കേരളത്തിനായി എസ്. റോബിന് 19 പോയിന്റും സെജിന്‍ മാത്യു 16 പോയിന്റും ജിഷ്ണു ജി. നായര്‍ 13 പോയിന്റും നേടി.
ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞ വനിതകള്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 73-48ന് ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു.
ബാസ്കറ്റ്: കേരളം പ്രീക്വാര്‍ട്ടറില്‍
12:56 AM Jan 10, 2019 | Deepika.com