+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടക മന്ത്രിയുടെ ക്ലാർക്ക് 25.76 ലക്ഷം കോഴവാങ്ങി

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ​​​മ​​​ന്ത്രി പു​​​ട്ട​​​രം​​​ഗ​​​ഷെ​​​ട്ടി​​​യു​​​ടെ വി​​​ധാ​​​ൻ​​​സൗ​​​ധ​​​യി​​​ലെ ഓ​​​ഫീ​​​സ് ക്ലാ​​​ർ​​​ക്ക് നാ​​​ലു കോ​​​ൺ​​​ട്ര
കർണാടക മന്ത്രിയുടെ ക്ലാർക്ക് 25.76 ലക്ഷം കോഴവാങ്ങി
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക പി​​​ന്നോ​​​ക്ക​​​വി​​​ഭാ​​​ഗ​​​മ​​​ന്ത്രി പു​​​ട്ട​​​രം​​​ഗ​​​ഷെ​​​ട്ടി​​​യു​​​ടെ വി​​​ധാ​​​ൻ​​​സൗ​​​ധ​​​യി​​​ലെ ഓ​​​ഫീ​​​സ് ക്ലാ​​​ർ​​​ക്ക് നാ​​​ലു കോ​​​ൺ​​​ട്രാ​​​ക്ട​​​ർ​​​മാ​​​രി​​​ൽ​​​നി​​​ന്ന് കോ​​​ഴ​​​വാ​​​ങ്ങി​​​യ 25.76 ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പോ​​​ലീ​​​സ്.

ജ​​​നു​​​വ​​​രി നാ​​​ലി​​​ന് പ​​​ണ​​​മ​​​ട​​​ങ്ങി​​​യ ബാ​​​ഗു​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു പു​​​റ​​​ത്തു​​​വ​​​ന്ന ക്ലാ​​​ർ​​​ക്ക് മോ​​​ഹ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന​​​ന്തു,ന​​​ന്ദു, ശ്രീ​​​നി​​​ധി, കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് ടൈ​​​പ്പി​​​സ്റ്റാ​​​യ മോ​​​ഹ​​​ൻ കോ​​​ഴ​​​വാ​​​ങ്ങി​​​യ​​​ത്. കോ​​​ഴ​​​പ്പ​​​ണ​​​മെ​​​ല്ലാം മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​​ത്ത​​​ന്നെ സൂ​​​ക്ഷി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന​​​ന്ന് മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബി​​​ജെ​​​പി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പ​​​ണം വാ​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​നി​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്നും ഈ ​​​സ​​​മ​​​യം താ​​​ൻ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പു​​​ട്ട​​​രം​​​ഗ​​​സ്വാ​​​മി പ​​​റ​​​ഞ്ഞു. ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ​​​യ്ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല.