+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ ബാ​ങ്ക്: ഇന്ന് കോൺഗ്രസ് ഉപവാസം

മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട് ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ജ​​​യ ബാ​​​ങ്കി​​​നെ ഗു​​​ജ​​​റാ​​​ത്ത് ആ​​​സ്ഥാ​​​ന​​
വി​ജ​യ ബാ​ങ്ക്: ഇന്ന്  കോൺഗ്രസ് ഉപവാസം
മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട് ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ജ​​​യ ബാ​​​ങ്കി​​​നെ ഗു​​​ജ​​​റാ​​​ത്ത് ആ​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​മാ​​​യി ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് രം​​​ഗ​​​ത്ത്.

ല​​​യ​​​ന​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​സി ഐ​​​വാ​​​ൻ ഡി​​​സൂ​​​സ ഇ​​​ന്ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഉ​​​പ​​​വാ​​​സം ന​​​ട​​​ത്തും. പ​​​ത്തി​​​ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ബ​​​ന്ദ് ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ ജി​​​ല്ലാ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മി​​​ഥു​​​ൻ റാ​​​യ് അ​​​റി​​​യി​​​ച്ചു. പ​​​ത്തി​​​ന് വി​​​ജ​​​യാ​​​ബാ​​​ങ്കി​​​ന്‍റെ എ​​​ല്ലാ ശാ​​​ഖ​​​ക​​​ൾ​​​ക്കു​​​മു​​​ന്നി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ച് പ്ര​​​തി​​​ഷേ​​​ധ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്താ​​​നും കോ​​​ണ്‍​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ദ​​​ക്ഷി​​​ണ​​​ക​​​ന്ന​​​ഡ എം​​​പി ന​​​ളി​​​ൻ​​​കു​​​മാ​​​റും ജി​​​ല്ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ വ​​​ഞ്ചി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ലാ​​​ഭ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കി​​​നെ ത​​​ട്ടി​​​യെ​​​ടു​​​ത്ത് ന​​​ഷ്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​മാ​​​യി ല​​​യി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മി​​​ഥു​​​ൻ റാ​​​യ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​രോ​​പി​​ച്ചു.

വി​​​ജ​​​യാ ബാ​​​ങ്കി​​​നൊ​​​പ്പം ദേ​​​നാ ബാ​​​ങ്കും ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​മാ​​​യി ല​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. 1931 ഒ​​​ക്ടോ​​​ബ​​​ർ 23ന് ​​​വി​​​ജ​​​യ​​​ദ​​​ശ​​​മി ദി​​​ന​​​ത്തി​​​ൽ എ.​​​ബി.​ ഷെ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ, ഉ​​​ഡു​​​പ്പി ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ ചേ​​​ർ​​​ന്നാ​​​ണ് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ വി​​​ജ​​​യാ ബാ​​​ങ്ക് ആ​​​രം​​​ഭി​​​ച്ച​​​ത്.