ക്വാലാലംപുർ: മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ സ്ഥാനത്യാഗം ചെയ്തു. നാല്പത്തൊന്പതുകാരനായ സുൽത്താൻ പദവി ഒഴിയാനുള്ള കാരണം കൊട്ടാരവൃത്തങ്ങൾ വ്യക്തമാക്കിയില്ല. 2016 ഡിസംബറിലാണ് അധികാരത്തിലേറിയത്.
ഇതാദ്യമായാണ് ഒരു മലേഷ്യൻ സുൽത്താൻ പദവി ഒഴിയുന്നത്. രണ്ടു മാസം മുന്പ് അദ്ദേഹം മെഡിക്കൽ ലീവിൽ പ്രവേശിച്ചിരുന്നു. ഒരു റഷ്യൻ സുന്ദരിയെ വിവാഹം ചെയ്തുവെന്ന കിംവദന്തികൾക്കു പിന്നാലെയാണ് ലീവെടുത്തത്. സുൽത്താന്റെ വിവാഹം സ്ഥിരീകരിക്കാനോ, ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ നല്കാനോ കൊട്ടാരവൃത്തങ്ങൾ കൂട്ടാക്കിയിട്ടില്ല.
രാജഭരണം ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട രാജ്യമാണ് മലേഷ്യ. അഞ്ചു വർഷം കൂടുന്പോൾ പുതിയ രാജാവ് അധികാരമേറ്റെടുക്കും. ഒന്പതു സംസ്ഥാനങ്ങളിലെ രാജകുടുംബങ്ങൾ ഊഴമിട്ട് ഭരണം ഏറ്റെടുക്കുകയാണു ചെയ്യുന്നത്. 1957ൽ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷമാണ് ഈ സന്പ്രദായം നിലവിൽ വന്നത്.