ഗോഹട്ടി: മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പിന്നാലെ ആസാമും കാർഷികകടം എഴുതിത്തള്ളി. 600 കോടി രൂപയുടെ കാർഷികകടം എഴുതിത്തള്ളാൻ ആസാം മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എട്ടു ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും. 25 ശതമാനം കടമാണ് എഴുതിത്തള്ളുക. 25,000 രൂപവരെയാണ് എഴുതിത്തള്ളുന്ന കടത്തിന്റെ പരിധി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണു ബിജെപി സർക്കാരിന്റെ നീക്കം. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കാർഷികകടം എഴുതിത്തള്ളിയിരുന്നു.