ചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ഉറച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. കേന്ദ്രത്തിലെ ബിജെപിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി രാഹുലിനുണ്ട്.
ജനാധിപത്യം സംരക്ഷിക്കാൻ രാഹുലിന്റെ കരങ്ങൾക്കു ശക്തിപകരണം. ജനാധിപത്യത്തിൽ സംവാദത്തിലൂടെയേ പ്രശ്നപരിഹാരം സാധ്യമാകൂ. അന്തിമതീരുമാനം എന്തായാലും ശുഭാപ്തിവിശ്വാസമുണ്ടെന്നും പാർട്ടി അണികൾക്ക് വിതരണം ചെയ്ത കത്തിൽ സ്റ്റാലിൻ സൂചിപ്പിച്ചു.