ന്യൂഡൽഹി: ബജ്രംഗ്ദളിന്റെ പരാതിയിൽ ഉത്തർപ്രദേശിലെ മീററ്റിൽ പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഇടപെട്ട് മോചിപ്പിച്ചു. കൈക്കുഞ്ഞും സ്ത്രീകളും ഉൾപ്പെട്ട പാസ്റ്റർ കെ.വി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രാർഥനയ്ക്കിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ മീററ്റിലെ മവാനയിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ മന്ത്രി അൽഫോൻസ് കണ്ണന്താനം ഉത്തർപ്രദേശിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ കിരണിനോടു വിവരങ്ങൾ ആരായുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ഇന്നു രാവിലെ സംഘത്തെ മോചിപ്പിക്കുകയായിരുന്നെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.