ഹൂസ്റ്റൺ: ശനി ഗ്രഹത്തിനു ചുറ്റുമുള്ള വലയങ്ങൾ അപ്രത്യക്ഷമാകും. ശനിയുടെ കാന്തികശക്തി മൂലം വലയങ്ങൾ ഐസ് പൊടിയായി ഗ്രഹത്തിലേക്കു വർഷിക്കപ്പെടുന്നതായി കണ്ടെത്തിയെന്ന് നാസ അറിയിച്ചു. 10 കോടി വർഷംകൊണ്ട് വലയങ്ങൾ പൂർണമായും ഇല്ലാതാകുമെന്നാണ് അനുമാനം.
ഐസ് കട്ടകളുടെ കൂട്ടമാണ് ശനിക്കു ചുറ്റും വലയങ്ങൾ തീർക്കുന്നത്. അതിസൂഷ്മം മുതൽ മീറ്ററുകൾ വരെ വലിപ്പം ഐസ് കട്ടകൾക്കുണ്ട്. ശനിയെ പ്രദക്ഷിണം ചെയ്തിരുന്ന ഐസ് ഉപഗ്രങ്ങൾ കൂട്ടിയിടിച്ചു തകർന്നായിരിക്കാം വലയങ്ങൾ രൂപംകൊണ്ടതെന്നാണ് പ്രധാന നിഗമനം.
അര മണിക്കൂർകൊണ്ട് ഒരു ഒളിന്പിക് നീന്തൽക്കുളം നിറയ്ക്കാനുള്ളത്ര ഐസ് മഴ ഇപ്പോൾ പെയ്യുന്നുണ്ടെന്ന് നാസാ ശാസ്ത്രജ്ഞൻ ജയിംസ് ഒ’ഡോണഗെ പറഞ്ഞു.
ശനിക്ക് 400 കോടി വർഷം പഴക്കമുണ്ട്. ശനി രൂപം കൊണ്ടപ്പോൾതന്നെ വലയങ്ങളുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ശാസ്ത്രലോകം ഉത്തരം തേടുന്നു. വലയങ്ങൾ പിന്നീട് ഉണ്ടായതാണെന്ന നിഗമനത്തിലേക്കാണ് ഇപ്പോഴത്തെ കണ്ടെത്തൽ നയിക്കുന്നത്. 10 കോടി വർഷത്തിലധികം പഴക്കം വലയങ്ങൾക്കില്ലെന്നാണ് അനുമാനം.
ശനിയുടെ വലയങ്ങൾ കാണാൻ അവസരം ലഭിച്ചത് ഭാഗ്യം തന്നെയാണെന്ന് നാസാ ശാസ്ത്രജ്ഞൻ പറഞ്ഞു. വ്യാഴം, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളിലെ വലയങ്ങൾ കാണാനുള്ള അവസരം നമുക്കു നഷ്ടമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗ്രഹങ്ങൾക്ക് വളരെ നേർത്ത വലയങ്ങളാണ് ഇപ്പോഴുള്ളത്.