സാവോപോളോ: ബ്രസീലിലെ ആമസോൺ വന മേഖലയിലെ മനാസ് നഗരത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ 600 വീടുകൾ കത്തിനശിച്ചു. രണ്ടായിരത്തോളം പേർ പലായനം ചെയ്തു.ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല. പ്രഷർകുക്കർ പൊട്ടിത്തെറിച്ചതാണു തീപിടിത്തത്തിനു കാരണമെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ പറയുന്നത്.അന്വേഷണം ആരംഭിച്ചു.