നായിഡു ട്രോഫി: കേരളം തോറ്റു
12:58 AM Dec 19, 2018 | Deepika.com
തലശേരി: കേണൽ സി.കെ.നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ, ഹിമാചൽ പ്രദേശ് ആതിഥേയരായ കേരളത്തെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി. 114 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽ പ്രദേശ് 33.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഹിമാചലിനു വേണ്ടി മുഹമ്മദ് അർസലൻ എസ് ഖാൻ പുറത്താകാതെ 51 റൺസും ആർ.ഐ. താക്കൂർ 42 റൺസുമെടുത്തു. തലേദിവസത്തെ സ്കോറായ അഞ്ചു വിക്കറ്റിന് 122 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 153 റൺസിന് എല്ലാവരും പുറത്തായി.