അമരാവതി: ആന്ധ്രപ്രദേശിന്റെ തീരങ്ങളിൽ തിങ്കളാഴ്ച വീശിയടിച്ച ഫെതായ് ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരാൾ മരിച്ചു. വിജയവാഡ സ്വദേശി ആർ. ദുർഗാറാവു(28)ആണു മരിച്ചത്.
ദുർഗാറാവുവിന്റെ വീടിനു മുകളിലേക്കു മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീഴുകയായിരുന്നു. വിശാഖപട്ടണം വിമാനത്താവളം അടച്ചിട്ടു. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇരുപതിലധികം എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി സതേൺ റെയിൽവേ അറിയിച്ചു.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ കത്രേനികോനയിൽ 20,000 പേരെ പുനരധിവാസ ക്യാന്പുകളിലേക്കു മാറ്റി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണു കാറ്റുവീശുന്നത്. തല്ലരേവു, മൽകിപുരം എന്നിവിടങ്ങളിൽ വൈദ്യുതിബന്ധം തകരാറിലായി.നിരവധി മരങ്ങൾ കടപുഴകി. ദുർഗാറാവുവിന്റെ കുടുംബത്തിന് കൃഷ്ണ ജില്ലാ കളക്ടർ ബി. ലക്ഷ്മി കാന്തം അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് വിശാഖപട്ടണത്ത് എത്തേണ്ട ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറക്കി. ഹൈദരാബാദിൽനിന്നു വിശാഖപട്ടണത്തേക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈദരാബാദിലേക്കു തിരിച്ചുവിട്ടു. കൂടാതെ ഹൈദരാബാദ്-വിശാഖപട്ടണം സ്പൈസ് ജെറ്റ് വിമാനം സർവീസ് റദ്ദാക്കി.
നിരവധി വിമാന സർവീസുകൾ സമയക്രമത്തിൽ മാറ്റംവരുത്തി. തീരദേശ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്കി. ഫെതായ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് ഈസ്റ്റ് ഗോദാവരിയിലെ കാക്കിനഡയിലേക്കു നീങ്ങിയതായി റിയൽ ടൈം ഗവേണൻസ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബാബു അഹമ്മദ് പറഞ്ഞു. കാക്കിനഡയിൽ ഇപ്പോൾ കനത്തമഴയാണ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്.