ചെന്നൈ: ഓൺലൈൻ ഔഷധവില്പനയ്ക്കുള്ള ചട്ടങ്ങൾ ജനുവരി 31-നകം വിജ്ഞാപനം ചെയ്യണമെന്നു കേന്ദ്രത്തോടു മദ്രാസ് ഹൈക്കോടതി. വിജ്ഞാപനം വരും വരെ ഓൺലൈൻ ഔഷധവ്യാപാരം കോടതി വിലക്കി. ഔഷധ വില്പനക്കാരുടെ അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്റ്റീസ് പുഷ്പ സത്യനാരായണയുടേതാണ് ഉത്തരവ്.