കോർബ: കൽക്കരി ഖനിയിലെ ടണലിനുള്ളിൽ ശ്വാസം മുട്ടി മൂന്നു സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎൽ) ജീവനക്കാർ മരിച്ചു. മരിച്ചവരിൽ മൈനിംഗ് സൂപ്പർവൈസറും പെടുന്നു. എസ്ഇസിഎലിന്റെ ബഗ്ദേവ ഖനിയിലാണ് അപകടം. സൂപ്പർ വൈസർ ലക്ഷികാന്ത് പ്രസാദ് (42) വർക്കർമാരായ രമാധർ (35), അജയ് (33) എന്നിവരാണ് മരിച്ചത്. ഖനിയിലേക്ക് പുതിയ ടണൽ നിർമിക്കുന്നതിനിടെയാണ് അപകടം. നിലവിലെ ടണലിനു സമീപത്തുള്ള ഉപേക്ഷിച്ച ടണലിൽ കടന്ന ജീവനക്കാരാണ് ശ്വാസം മുട്ടി മരിച്ചത്.