കൊളംബോ: വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗെ പുതിയ മുന്നണി രൂപീകരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻഡിഎഫ്) രൂപീകരിച്ചു മത്സരിക്കുമെന്നു യുഎൻ പി പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് വിക്രമസിംഗെ പറഞ്ഞു. തെരഞ്ഞെടുപ്പു നടത്തുന്നതിനു തങ്ങൾക്കു വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണഘടനയ്ക്ക് അനുസൃതമായി വേണം ഇതു നടത്താൻ.
എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവി എടുത്തു കളയുന്നതിനെക്കുറിച്ച് മറ്റു രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും വിക്രമസിംഗെ പറഞ്ഞു. വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതിൽ വ്യക്തിപരമായി തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണയുള്ള സാഹചര്യത്തിൽ കീഴ്വഴക്കം മാനിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് സിരിസേന വ്യക്തമാക്കി.