ഓസ്ട്രേലിയയ്ക്കെതിരേയുള്ള അവസാന രണ്ടു ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് ഓപ്പണര്‍ പൃഥ്വി ഷാ അടുത്ത രണ്ടു ടെസ്റ്റിലുണ്ടാകില്ല. പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തി. 26ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
പരിക്കിനെത്തുടര്‍ന്ന് മൂന്നുമാസമായി പാണ്ഡ്യ ഇന്ത്യ ടീമിനൊപ്പമില്ല. ബറോഡയ്ക്കുവേണ്ടി മുംബൈക്കെതിരേയുള്ള രഞ്ജി ട്രോഫിയില്‍ അര്‍ധ സെഞ്ചുറിയും ഏഴു വിക്കറ്റും വീഴ്ത്തിയ പ്രകടനത്തിനുശേഷമാണ് പാണ്ഡ്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയ പ്രഖ്യാപനം വന്നത്.
സെപ്റ്റംബറില്‍ നടന്ന ഏഷ്യ കപ്പിനിടെ ഉണ്ടായ പുറം വേദനയെത്തുടര്‍ന്ന് പാണ്ഡ്യ വിശ്രമത്തിലായിരുന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരിശീലന മത്സരത്തില്‍ കാല്‍ക്കുഴയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ഷായ്ക്കു വിനയായത്. അന്താരാഷ്ട്ര മത്സരത്തില്‍ ഇറങ്ങിയിട്ടില്ലാത്ത അഗര്‍വാളിന് ആഭ്യന്തര ക്രിക്കറ്റില്‍ മികവാണ് ടീമിലേക്കുള്ള വഴിയൊരുക്കിയത്.
ഹര്‍ദിക് പാണ്ഡ്യ ടീമില്‍; പൃഥ്വി ഷാ പുറത്ത്
01:06 AM Dec 18, 2018 | Deepika.com