മാഞ്ചസ്റ്റർ x പിഎസ്ജി
01:06 AM Dec 18, 2018 | Deepika.com
റോം: ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഡ്രോയിൽ മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവയ്ക്ക് താരതമ്യേന എളുപ്പമുള്ള എതിരാളികൾ. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് പിഎസ്ജിയെയും ലിവർപൂൾ ബയേണ്‍ മ്യൂണിക്കിനെയും യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡിനെയും ടോട്ടനം ഡോർട്ട്മുണ്ടിനെയും പ്രീക്വാർട്ടറിൽ നേരിടണം. ഇവയുടെ പോരാട്ടങ്ങൾ തീപ്പൊരി ചിതറിക്കുമെന്ന് ചുരുക്കം. റോമയും പോർട്ടോയും തമ്മിലാണ് മറ്റൊരു മത്സരം. റയലിന്റെ എതിരാളി അയാക്സും സിറ്റിയുടേത് ഷാൽക്കെയും ബാഴ്സയുടേത് ലിയോണുമാണ്. ഫെബ്രുവരി 12, 13, 19, 20 തീയതികളിലാണ് ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടങ്ങൾ.