മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ വിനോദ് ഖന്നയുടെ ആദ്യ ഭാര്യ ഗീതാഞ്ജലി(70) അന്തരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഫാംഹൗസിലായിരുന്നു അന്ത്യം. നടന്മാരായ അക്ഷയ് ഖന്നയും രാഹുൽ ഖന്നയും മക്കളാണ്.
ഗീതാഞ്ജലിയും അക്ഷയും വാരാന്ത്യങ്ങളിൽ ഫാംഹൗസിലെത്താറുണ്ട്. ശനിയാഴ്ച ഫാംഹൗസിലെത്തിയ ഗീതാഞ്ജലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചോണ്ടി ഗ്രാമത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്കുശേഷം ഇവർ വീട്ടിലേക്കു മടങ്ങി. ഇതിനുശേഷം അക്ഷയ് ഖന്ന പുറത്തുപോയി തിരിച്ചെത്തിയപ്പോൾ ഗീതാഞ്ജലി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് അലിബാഗിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഗീതാഞ്ജലിയുടേതു സ്വാഭാവികമരണമാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണു വിനോദ് ഖന്ന അന്തരിച്ചത്. 1985ൽ വിനോദ് ഖന്നയും ഗീതാഞ്ജലിയും വേർപിരിഞ്ഞിരുന്നു. 1990ൽ വിനോദ് ഖന്ന കവിതയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ സാക്ഷി, ശ്രദ്ധ എന്നീ മക്കളുണ്ട്.